07 May 2024 Tuesday

പരീക്ഷ മാറ്റൽ അപലപനീയം:കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ എപ്പാൾ ഉപജില്ലാ കമ്മിറ്റി

ckmnews

പരീക്ഷ മാറ്റൽ

അപലപനീയം:കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ എപ്പാൾ ഉപജില്ലാ കമ്മിറ്റി



എടപ്പാൾ:എസ്.എസ്.എൽ.സി ,+2 പരീക്ഷകൾ മാറ്റിയ സർക്കാർ നടപടി അപലപനീയമാണെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ എപ്പാൾ ഉപജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മാനസികമായും മറ്റും പരീക്ഷക്ക് തയ്യാറെടുത്ത വിദ്യാർത്ഥികളോട് വിദ്യാഭ്യാസ വകുപ്പ് കാണിച്ച കടുത്ത ദ്രോഹ നടപടിയായിട്ട് മാത്രമേ ഈ മാറ്റത്തെ കാണാനാവൂ. പരീക്ഷകൾ മാറ്റിവെക്കാനുള്ള ഒരു കാരണവും ഇപ്പോൾ നില നിൽക്കുന്നില്ല. റമസാൻ വ്രതം കൂടി ആരംഭിക്കുന്ന സമയത്തിലേക്കാണ് പരീക്ഷയെ മാറ്റി വെച്ചിരിക്കുന്നത്.കടുത്ത വേനൽ ചൂടിലേക്ക് നീങ്ങുന്ന ഈ ഘട്ടത്തിൽ കുട്ടികളെ പീഢിപ്പിക്കുന്ന ഈ നടപടി നീതീകരിക്കാനാവില്ല. പരീക്ഷ മാറ്റിവെക്കരുതെന്ന് കെ.എ.ടി.എഫ് ഉൾപ്പെടെ അധ്യാപക സംഘടനകളും വിദ്യാർത്ഥി സംഘടനകളും  ആവശ്യപ്പെട്ടിട്ടും സർക്കാർ ഏകപക്ഷീയമായി തീരുമാനമെടുക്കുകയായിരുന്നു. ഈ തീരുമാനത്തിനെതിരിൽ ശക്തമായ വികാരം പൊതു സമൂഹത്തിൽ നിന്നും ഉയരുമെന്നും യോഗം അഭിപ്രായപ്പെട്ടു.യോഗം സംസ്ഥാന കൗൺസിലർ അബ്ദുസമദ് കെ എ ഉദ്ഘാടനം ചെയ്തു.

സലീം സി.എ, ഫഹദ് വി , അനീസ് കെ.എ, ഫാത്തിമ, സറീന, എന്നിവർ സംസാരിച്ചു