08 May 2024 Wednesday

കേരള മുസ് ലിം ജമാഅത്ത് എടപ്പാൾ സോണിന് പുതിയ നേതൃത്വം

ckmnews

കേരള മുസ് ലിം ജമാഅത്ത് എടപ്പാൾ സോണിന് പുതിയ നേതൃത്വം


ചങ്ങരംകുളം :നന്മയുടെ പക്ഷത്ത് ചേർന്നുനിൽക്കാം എന്ന പ്രമേയത്തിൽ കേരള മുസ്‌ലിം ജമാഅത്ത് സംഘടിപ്പിച്ച അംഗത്വ കാല കാമ്പയിനിന്റെ ഭാഗമായി എടപ്പാൾ സോൺ കൗൺസിൽ പന്താവൂർ ഇർശാദിൽ നടന്നു.സമസ്ത മേഖലാ ജനറൽ സെക്രട്ടറി എം .കെ ഹൈദർ മുസ് ലിയാർ മാണൂർ ഉദ്ഘാടനം ചെയ്തു.സോൺ പ്രസിഡണ്ട് എസ് ഐ കെ തങ്ങൾ ആധ്യക്ഷത വഹിച്ചു. എം കെ ഹസൻ നെല്ലിശേരി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.അബ്ദുൽ മജീദ് ഫൈസി ആദ്യശേരി, അലിയാർ ഹാജി  കക്കാട്, കെ.സിദ്ധീഖ് മൗലവി അയിലക്കാട്.കെ.സി ഹബീബുറഹ് മാൻ മുസ്ലിയാർ, വാരിയത്ത് മുഹമ്മദലി അൻവരി, റഫീഖ് അഹ്സനി കാലടി പ്രസംഗിച്ചു.

    2021-22 സംഘടനാ വർഷത്തേക്കുള്ള ഭാരവാഹികൾ

എസ് ഐ കെ തങ്ങൾ മൂതൂർ (പ്രസിഡണ്ട്) എം കെ ഹസൻ നെല്ലിശേരി (ജനറൽ സെക്രട്ടറി) പ്രൊ: അനീസ് ഹൈദരി (ഫിനാൻസ് സെക്രട്ടറി) ആളത്ത് അഹമദ് ബാഖവി, കെ.സി ഹബീ ബുറഹ്മാൻ മുസ്ലിയാർ, വി.പി ശംസുദ്ധീൻ ഹാജി, സി.വി ജലീൽ അഹസനി(വൈസ് പ്രസിഡണ്ടുമാർ) സലീം സഖാഫി മാങ്ങാട്ടൂർ, ഇസ്മാഈൽ പള്ളിക്കര, മൊയ്തീൻ ഷാ അതളൂർ, ഹംസ ഹാജി (സെക്രട്ടറിമാർ)