26 April 2024 Friday

വെള്ളമില്ലെങ്കിലും ചെടികളെ വളരാൻ സഹായിക്കുന്ന പി പി എഫ് എം പരീക്ഷിച്ചു

ckmnews

വെള്ളമില്ലെങ്കിലും ചെടികളെ വളരാൻ സഹായിക്കുന്ന പി പി എഫ് എം പരീക്ഷിച്ചു


എടപ്പാൾ: കൃഷിഭവൻ്റെ നേതൃത്വത്തിൽ മണ്ണുത്തി കാർഷിക സർവ്വകലാശാലയുടെ സഹകരണത്തോടെ 15- 20 ദിവസം വരെ വെള്ളമില്ലെങ്കിലും ചെടികളെ വളരാൻ സഹായിക്കുന്ന PPFM (Pink Pigmented Facultative Methylotrophs) എന്ന ബാക്ടീരിയ തളിക്കൽ പരീക്ഷണം നടത്തി.PPFM ൻ്റെ ഉപയോഗം കാർഷിക സർവ്വകലാശാലയിലെ ശാസ്ത്രജ്ഞൻ ഡോക്ടര്‍ സുനിൽ.വിജി കർഷകർക്ക് വിശദീകരിച്ചു നൽകി.അടിയന്തിര ഘട്ടത്തിൽ ഉപയോഗിക്കുന്നതിന് സൗജന്യമായി PPFM ഉം നൽകി. പൊന്നാനി ബിയ്യം റഗുലേറ്ററിൻ്റെ ചോർച്ചമൂലം ജലസോത്രസ്സുകളിലേക്കും നെൽവയലുകളിലേക്കും ഉപ്പുവെള്ളം കയറുന്ന പ്രതിസന്ധിയും.മിക്കയിടങ്ങളിലും വേണ്ടത്ര ശുദ്ധജലം ലഭിക്കാത്ത അവസ്ഥയിലുമാണ് എടപ്പാൾ കൃഷിഭവൻ്റെ നേതൃത്വത്തിൽ മണ്ണുത്തി കാർഷിക സർവ്വകലാശാലയുടെ സഹകരണത്തോടെ 15- 20 ദിവസം വരെ വെള്ളമില്ലെങ്കിലും ചെടികളെ വളരാൻ സഹായിക്കുന്ന ബാക്ടീരിയ തളിക്കൽ പരീക്ഷണം നടത്തിയത്

എടപ്പാൾ കൃഷി ഓഫീസർ വിനയൻ.എം.വി., കൃഷി അസി.അഭിലാഷ്.സി.പി, കർഷകരായ ഹൈദരാലി , മുബിൻ, അബ്ദു, രവി മുതലായവർ പങ്കെടുത്തു.