26 April 2024 Friday

പൊന്നാനിയിലെ പുതിയ ബാറിന്‌ അനുമതി സ്പീക്കർക്ക്‌ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിയാനാകില്ല-യൂത്ത്‌ കോൺഗ്രസ്സ്‌*

ckmnews

*


ചങ്ങരംകുളം:കാലങ്ങളായി ഒരു മദ്യശാലയും അനുമതി ലഭിക്കാതിരുന്ന പൊന്നാനി നഗരസഭ പരിധിയിൽ പുതിയ ബാറിന്‌ അനുമതി നൽകിയ ഉത്തരവാദിത്വം സ്ഥലം എം എൽ എ യും നിയമസഭ സ്പീക്കറുമായ 

പി ശ്രീ രാമകൃഷണനാണെന്നും ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞ്‌ മാറി ജനങ്ങളെ കബളിപ്പിക്കുന്ന പ്രസ്താവന നൽകുന്നത്‌ അങ്ങേയറ്റം കാപട്യം നിറഞ്ഞ നടപടിയാണെനുന്നും യൂത്ത്‌ കോൺ ഗ്രസ്സ്‌ ആലംകോട്‌ മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.യുവജനങ്ങളെ മദ്യാസക്തിയിൽ നിന്നും പിൻതിരിപ്പിക്കാൻ ശ്രമിക്കേണ്ട ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധി തന്റെ നിയോജക മണ്ഡല പരിധിയിൽ തന്നെ മൂന്ന് പുതിയ മദ്യശാലകൾക്കാണ്‌ ഈ കാലയളവിൽ അനുമതി നൽകിയതെന്നും,ഇത്‌ സമൂഹത്തൊട്‌ കാണിക്കുന്ന ഗുരുതരമായ പാപമാണെന്നും  ഓൺലൈൻ യോഗം വിലയിരുത്തി.

യോഗത്തിൽ അരുൺലാൽ  അധ്യക്ഷം വഹിച്ചു, സലീം ചങ്ങരംകുളം,സുഹൈർ എറവാറാംകുന്ന്,ഷറഫു ആലംകോട്‌,ഹരിലാലു ചീനിക്കൽ, സുനിൽ ഒതളൂർ എന്നിവർ സംസാരിച്ചു.