26 April 2024 Friday

അധ്യാപന രംഗത്ത് നിറസാന്നിധ്യമായ കാലടി കുഞ്ഞിപ്പ മുസ് ലിയാരെ ആദരിച്ചു

ckmnews

അധ്യാപന രംഗത്ത് നിറസാന്നിധ്യമായ കാലടി കുഞ്ഞിപ്പ മുസ് ലിയാരെ ആദരിച്ചു


എടപ്പാൾ : ആറു പതിറ്റാണ്ടിലേറെ കാലമായി അധ്യാപന രംഗത്ത് നിറസാന്നിധ്യമായ കാലടി പാലത്തിങ്ങൾ കുഞ്ഞിപ്പ മുസ് ലിയാരെ  സുന്നി  ജംഇയ്യത്തുൽ മുഅല്ലിമീൻ നന്നംമുക്ക് റെയ്ഞ്ച് ആദരിച്ചു. സമസ്ത മേഖല ജനറൽ സെക്രട്ടറി എം.കെ ഹൈദർ മുസ് ലിയാർ ഉപഹാരം നൽകി, അനേകം പേർക്ക് വിജ്ഞാനത്തിന്റെ ആദ്യക്ഷരങ്ങൾ പകർന്ന് നൽകിയ കുഞ്ഞിപ്പ മുസ് ലിയാർ ലോക്ക് ഡോൺ കാലം വരെ സേവന രംഗത്ത് സജീവമായിരുന്നു.

         മാണൂർ മനാറുൽ ഹുദയിൽ നടന്ന റെയ്ഞ്ച് ജനറൽ ബോഡി യോഗം മദ്രസാധ്യപക ക്ഷേമ ബോഡംഗം കെ.സിദ്ധീഖ് മൗലവി അയിലക്കാട് ഉദ്ഘാടനം ചെയ്തു.കെ .പി ബശീർ സഖാഫി ആധ്യക്ഷത വഹിച്ചു, വി.പി അബ്ദു ലത്തീഫ് മുസ് ലിയാർ, സി വി ജലീൽ അഹ്സനി, പി.പി നൗഫൽ സഅദി, എൻ.എ കാദർ മുസ് ലിയാർ, അബ്ദുൽ മജീദ് അൻവരി, ഷരീഫ് അഹ്സനി, വി.ശിഹാബുദ്ധീൻ മുസ് ലിയാർ, സിദ്ധീഖ് അഹ്സനി പ്രസംഗിച്ചു.