26 April 2024 Friday

പൊന്നാനിയില്‍ സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പി നന്ദകുമാര്‍ ടിഎം സിദ്ധിക്കിനെ പരിഗണമെന്ന ആവശ്യവുമായി ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകര്‍ രംഗത്ത്

ckmnews

പൊന്നാനിയില്‍ സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പി നന്ദകുമാര്‍


ടിഎം സിദ്ധിക്കിനെ പരിഗണമെന്ന ആവശ്യവുമായി ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകര്‍ രംഗത്ത്


പൊന്നാനി:പൊന്നാനിയില്‍ സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പി നന്ദകുമാര്‍ ഇടം നേടിയതോടെ പൊന്നാനിയിലെ ഇടത് പ്രവര്‍ത്തകര്‍ രണ്ട് ചേരിയില്‍.പ്രവര്‍ത്തകര്‍ക്കിടയില്‍ സജീവ സാനിധ്യവും പിന്തുണയും ഉള്ള ടിഎം സിദ്ധിക്കിനെ പരിഗണമെന്ന ആവശ്യവുമായി ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയതോടെ നേതൃത്വവും ആശങ്കയിലായിട്ടുണ്ട്.പി ശ്രീരാമകൃഷ്ണന്‍ ഇത്തവണ മത്സരിക്കില്ല  എന്ന സാധ്യത ഉയര്‍ന്നതോടെ പ്രവര്‍ത്തകര്‍ക്കിടയില്‍ ആദ്യം ഉയര്‍ന്ന് വന്നത് ടിഎം സിദ്ധിക്കിന്റെ പേരാണ്.എന്നാല്‍ സംസ്ഥാന കമ്മിറ്റി പട്ടികയില്‍ നന്ദകുമാറിന്റെ പേര് നിര്‍ദേശിച്ചതോടെയാണ് സിപിഎം പ്രവര്‍ത്തകര്‍ പരസ്യ നിലപാടുമായി വന്നിരിക്കുന്നത്.സിഐടിയു അഖിലേന്ത്യ ട്രഷറര്‍,പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളില്‍ പാര്‍ട്ടിയില്‍ സുപരിചിതനായ പി നന്ദകുമാറിന് പൊതുജനങ്ങള്‍ക്കിടയില്‍ വേണ്ടത്ര സ്വാധീനം ചെലുത്താന്‍ കഴിയില്ലെന്നാണ് പ്രവര്‍ത്തകരുടെ അപിപ്രായം.സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയായ ടിഎം സിദ്ധിക്കിന് കടലോര മേഖലയില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിയുമെന്നും പൊതുജനങ്ങള്‍ക്ക് ഇടയില്‍ സജീവ സാനിധ്യമായ ടിഎം സിദ്ധിക്ക് എളുപ്പം ജയിച്ച് കയറുമെന്നുമാണ് വിലയിരുത്തല്‍.


തര്‍ക്കം തുടര്‍ന്നാല്‍ ശ്രീരാമകൃഷ്ണനെ തന്നെ മത്സരിപ്പിക്കാനുള്ള സാധ്യതയും പൊന്നാനിയില്‍ തള്ളിക്കളയാനാവില്ല