26 April 2024 Friday

പൊന്നാനിയില്‍ സിദ്ധിക്ക് പന്താവൂരും ടിഎം സിദ്ധിക്കും സ്ഥാനാര്‍ത്ഥികള്‍ ആയേക്കും പ്രതീക്ഷ കൈവിടാതെ ഇരുമുന്നണികളും പ്രചരണത്തിന് തയ്യാറെടുക്കുന്നു

ckmnews

പൊന്നാനിയില്‍  സിദ്ധിക്ക് പന്താവൂരും ടിഎം സിദ്ധിക്കും സ്ഥാനാര്‍ത്ഥികള്‍ ആയേക്കും


പ്രതീക്ഷ കൈവിടാതെ ഇരുമുന്നണികളും പ്രചരണത്തിന് തയ്യാറെടുക്കുന്നു



പൊന്നാനി:നിയമസഭാ തെരെഞ്ഞെടുപ്പിന് മുന്നണികളുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാവാന്‍ ദിവങ്ങള്‍ ബാക്കി നില്‍ക്കെ പ്രതീക്ഷ കൈവിടാതെ ഇരുമുന്നണികളും പ്രചരണത്തിന് തയ്യാറെടുക്കുന്നു.പൊന്നാനിയില്‍ ഇത്തവണ സിദ്ധിക്ക് മാര്‍ ഏറ്റ് മുട്ടുമെന്നാണ് അവസാന സൂചനകള്‍.യുഡിഎഫ് സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ അവസാന റൗണ്ടില്‍ രോഹിത്തിന്റെയും സിദ്ധിക്ക് പന്താവൂരിന്റെയും പേരുകള്‍ ആണ് ഉള്ളത്.മണ്ഡലത്തിന് അകത്തുള്ള ആള്‍ എന്ന നിലയിലും ലീഗിന്റെ പിന്തുണ ഉള്ളതും സിദ്ധിക്ക് പന്താവൂരിന് സാധ്യത വര്‍ദ്ധിപ്പിച്ചിച്ചുണ്ട്.


പി ശ്രീരാമകൃഷ്ണന്‍ അടക്കമുള്ളവരെ ഇത്തവണ മത്സരിപ്പിക്കേണ്ടതില്ലെന്ന തീരുമാനം വന്നതോടെ പൊന്നാനിയില്‍ ശ്രീരാമകൃഷ്ണന്‍ മത്സരിക്കാനുള്ള സാധ്യത മങ്ങിയിരിക്കുകയാണ്.

സിപിഎം ലെ മുതിര്‍ന്നെ നേതാവെന്ന നിലയില്‍ ടിഎം സിദ്ധിക്കിനാണ് അടുത്ത നറുക്ക് വീഴാനുള്ള സാധ്യത കാണുന്നത്.ഇങ്ങനെ വന്നാല്‍ ഇത്തവണ പൊന്നാനിയിലെ മത്സരം രണ്ട് സിദ്ധിക്ക് മാര്‍ തമ്മിലാവും.ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ കെകെ സുരേന്ദ്രന്റെ പേരും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.