09 May 2024 Thursday

ചിയ്യാനൂര്‍ എഎല്‍പി സ്കൂളില്‍ പഠനോത്സവം സംഘടിപ്പിച്ചു

ckmnews



ചങ്ങരംകുളം : ചിയ്യാനൂര്‍ എഎല്‍പി സ്കൂളില്‍ പഠനോത്സവം സംഘടിപ്പിച്ചു.ആലംകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സുജിത സുനിൽ ഉദ്ഘാടനം ചെയ്തു.വാർഡ് അംഗം നഫീസാബി അധ്യക്ഷയായിരുന്നു.വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്‌സൺ സബിത അനിൽ ,പിടിഎ പ്രസിഡണ്ട് ഇവി ബഷീർ, വെൽഫെയർ കമ്മറ്റി ചെയർമാൻ സികെ ഖാലീദ്, ഹമീദ് ചിയ്യാനൂർ, മനോജ് ടിപി, മൻസാദ്, പ്രസീതാ നിഷാദ് എന്നിവർ പ്രസംഗിച്ചു.പ്രധാനാധ്യാപകൻ സി.എസ് മോഹൻ ദാസ് സ്വാഗതവും, സി.എസ് മിനി, നന്ദിയും പറഞ്ഞു. കുട്ടികളുടെ പഠന മികവുകളുടെ അവതരണവും നടന്നു.