26 April 2024 Friday

എടപ്പാൾ ബിഎസ്എൻഎൽ ഓഫീസിനുമുന്നിൽ AAWK പ്രതിഷേധ ധർണ നടത്തി

ckmnews

എടപ്പാൾ ബിഎസ്എൻഎൽ ഓഫീസിനുമുന്നിൽ AAWK പ്രതിഷേധ ധർണ നടത്തി


എടപ്പാൾ:ബിഎസ്എൻഎൽ ഓഫീസിന് മുന്നിൽ അസോസിയേഷൻ ഓഫ് ഓട്ടോ മൊബൈൽ വർക്ക് ഷോപ്സ് കേരള

പ്രതിഷേധ ധർണ നടത്തി.കേന്ദ്ര സർക്കാറിൻ്റെ സ്ക്രപ്പേജ് പോളിസിക്കെതിരെയും ഇന്ധനവില വർദ്ധനവിനെതിരെയുമാണ് 

പ്രതിഷേധ ധർണ നടത്തിയത്.

എടപ്പാൾ യൂണിറ്റ് സെക്രട്ടറി ബൈജു സ്വാഗതം പറഞ്ഞു. പൊന്നാനി യൂണിറ്റ് ഭാരവാഹി ശ്രീജേഷ് പൊന്നാനി  അധ്യക്ഷത വഹിച്ച പരിപാടി ജില്ലാ സെക്രട്ടറി കബീർ പൊന്നാനി ഉദ്ഘാടനം ചെയ്തു.മൊയ്തീൻ ഷാ, ചങ്ങരംകുളം യൂണിറ്റ് പ്രസിഡണ്ട് സിദ്ദീഖ്, എടപ്പാൾ യൂണിറ്റ് പ്രസിഡൻറ് ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു.