08 May 2024 Wednesday

സംസ്ഥാന കുക്കിംഗ് വർക്കേഴ്സ് യൂണിയൻ എടപ്പാൾ, വട്ടംകുളം പഞ്ചായത്തുകളുടെ സമ്മേളനം നടന്നു

ckmnews

സംസ്ഥാന കുക്കിംഗ് വർക്കേഴ്സ് യൂണിയൻ എടപ്പാൾ, വട്ടംകുളം പഞ്ചായത്തുകളുടെ സമ്മേളനം നടന്നു


എടപ്പാള്‍:കേരള സ്റ്റേറ്റ് കുക്കിംഗ് വർക്കേഴ്സ് യൂണിയൻ തവനൂർ  മണ്ഡലത്തിലെ വട്ടംകുളം എടപ്പാൾ പഞ്ചായത്തുകളുടെ സംയുക്ത സമ്മേളനം വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കഴുങ്കിൽ മജീദ് ഉദ്ഘാടനം ചെയ്തു. വട്ടംകുളം പഞ്ചായത്ത് സെക്രട്ടറി ശശികുമാർ സ്വാഗതം പറഞ്ഞ പരിപാടിയില്‍  എടപ്പാൾ പഞ്ചായത്ത്  പ്രസിഡണ്ട് ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.കേരള സ്റ്റേറ്റ് കുക്കിംഗ് വർക്കേഴ്സ് യൂണിയനെ പറ്റി ജില്ലാ ജോയിൻ സെക്രട്ടറി അബ്ദുൽ വഹാബ് തിരൂരങ്ങാടി സംസാരിച്ചു.തുടർന്ന് സംസ്ഥാന ജോയിൻ സെക്രട്ടറി ജംഷീർ എടക്കര,നൗഫൽ മാനു ,മണികണ്ഠൻ പാലാട്ട്  സജീവന്‍,സുഭാഷ് അരങ്ങത്ത്,റസാക്ക് കണ്ടനകം എന്നിവർ സംസാരിച്ചു.പരിപാടിയിൽ പാചക തൊഴിലാളികൾക്ക് വേണ്ട കിറ്റ് വിതരണം ചെയ്തത് മണിമുത്ത് റൈസ് പെരിന്തൽമണ്ണ എന്നിവരും പങ്കെടുത്ത് സംസാരിച്ചു.ബബിൻനടുവട്ടം നന്ദി പറഞ്ഞു പരിപാടിയിൽ തൊണ്ണൂറോളം പാചക തൊഴിലാളികൾ പങ്കെടുത്തു