26 April 2024 Friday

തിരുവനന്തപുരം–കാസർകോട് വേഗ റെയിൽപാത മലപ്പുറം ജില്ലയിലൂടെ കടന്ന് പോകുന്ന രൂപരേഖ നോക്കാം

ckmnews



ചങ്ങരംകുളം  : തിരുവനന്തപുരം–കാസർകോട് വേഗ റെയിൽപാത (സിൽവർ ലൈൻ) ജില്ലയിൽ കടന്നുപോകുന്നത് രണ്ടു രീതിയിൽ ആണ് നിലവിലെ റെയിൽവേക്ക് സമാനമായും ,ഇപ്പോഴുള്ള റെയിൽപാതയിൽ നിന്ന് അകന്നും .


തിരുവനന്തപുരം–കാസർകോട് വേഗ റെയിൽപാത കടന്ന് പോകുന്ന രൂപരേഖ തയ്യാറായി


തൃശൂർ നിലവിലെ റെയിൽവേ സ്റ്റേഷന് സമാന്തരമായി തന്നെ ആണ് സിൽവർലൈൻ സ്റ്റേഷൻ വരുന്നത് , അവിടെ നിന്നും കേച്ചേരി ,ചോവ്വനുർ ,പോർകുളം ,പഴഞ്ഞി വഴി മലപ്പുറം ജില്ലയിൽ പ്രവേശിക്കുന്ന പാത ,ഒതളൂർ വഴി പള്ളിക്കര പഴയ സൺറൈസ് ഹോസ്പിറ്റലിന്റെ പിറകു വശം കടന്നു സംസ്ഥാന പാത മുറിച്ചു കടന്നു ചിയ്യാനൂർ പാടത്തേക്ക് കടക്കും .അവിടെ നിന്നും ആലങ്കോട് ,മാന്തടം ,പന്താവൂർ ,നെല്ലിശ്ശേരി ,ശുകപുരം ക്ഷേത്രത്തിനു സമീപം വഴി പാലക്കാട് -പൊന്നാനി സംസ്ഥാന പാതയും  കടന്നു കണ്ടനകത്ത് നിന്ന് വീണ്ടും കോഴിക്കോട് -തൃശൂർ സംസ്ഥാന പാത മുറിച് കടക്കുന്ന പാത , കാലടി ,തവനൂർ വഴി ഭാരതപുഴ താണ്ടി  തിരുനാവായയിൽ പ്രവേശിക്കും .തിരുനാവായയിൽ നിന്ന് തന്നെ നിലവിലെ റെയിൽവേ ലൈനു സമാന്തരമായി പുതിയ പാത തുടങ്ങുന്ന രീതിയിലാണ് രൂപരേഖ തയ്യാറാക്കിയിരിക്കുന്നത് .കൂടുതലായും കോൾമേഖലയിലൂടെ ആണ് പുതിയ പാത കടന്നു പോകുന്നതിനാൽ നാശനഷ്ടങ്ങൾ പരമാവധി കുറച്ചാണ് നിര്മാണപ്രവർത്തികൾ ആരംഭിക്കുക .