26 April 2024 Friday

കെആര്‍എംയു സംസ്ഥാന സമ്മേളനം ആലംകോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

ckmnews

കെആര്‍എംയു സംസ്ഥാന സമ്മേളനം ആലംകോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു


ചങ്ങരംകുളം:കേരള റിപ്പോർട്ടേഴ്‌സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ്റെ രണ്ടാമത് സംസ്ഥാന സമ്മേളനം എടപ്പാളിൽ ആരംഭിച്ചു. മലപ്പുറം ജില്ലയിലെ എടപ്പാൾ കവിൽപ്പടിയിലുള്ള ആയുർഗ്രീൻ ഷദ്രസ്സ ബാൻ ക്യൂറ്റ് ഹാളിൽ ശനിയാഴ്ച കാലത്ത് 10 മണിക്ക് പതാക ഉയര്‍ത്തിയതോടെ സമ്മേളന നടപടികള്‍ ആരംഭിച്ചു.ആലംകോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു കുഞ്ഞിപ്പ മാണൂര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഹരികുമാര്‍ അധ്യക്ഷത വഹിച്ചു.വിവിധ ട്രേഡ് യൂണിയന്‍ നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിച്ചു.കോവിഡ് പാശ്ചാത്തലത്തിൽ ലളിതമായാണ് സമ്മേളനം സംഘടിപ്പിച്ചത്.വൈകിയിട്ട് പ്രതിധിധി സമ്മേളനത്തോടെ സമാപിക്കും