26 April 2024 Friday

തിരൂരില്‍ 2 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

ckmnews

തിരൂരില്‍ 2 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ 


തിരൂര്‍:തിരൂരില്‍ 2 കിലോ കഞ്ചാവുമായി ഒരാളെ പിടിയിലായി.തിരൂർ മുട്ടന്നൂർ സ്വദേശിയായ അബ്ദുൾ ഹക്കീം S/o  കുഞ്ഞിബാവ. മുട്ടന്നൂർ എന്നയാളാണ് ചില്ലറ വിൽപ്പനക്കായി കൊണ്ടു വന്ന രണ്ട് കിലോ കഞ്ചാവുമായി തിരൂർ കൈനിക്കരയിൽ വച്ച് മലപ്പുറം DANSAF ടീമിന്റെ പിടിയിലായത്. മലപ്പുറം എസ്പി സുജിത്ദാസി ന്റെ നിർദ്ദേശത്തിൽ തിരൂർ ഡിവൈഎസ്പി കെഎ സുരേഷ്ബാബുവിന്റെ നേതൃത്വത്തിൽ തിരൂർ ഇൻസ്‌പെക്ടർ ടിപി ഫർഷാദ്,എസ്ഐ ജിനേഷ് കെജെ മലപ്പുറം DANSAF ടീമിലെ എസ്ഐ മാരായ എം പി മുഹമ്മദ്‌ റാഫി, പ്രമോദ്,എഎസ്ഐ ജയപ്രകാശ്,എസ് സി പി ഒ രാജേഷ് സിവി. ജയപ്രകാശ്.ഹരീഷ്,എഎസ്ഐ മധു, എന്നിവർ ചേർന്നാണ് കഞ്ചാവ് പിടികൂടിയത്.