26 April 2024 Friday

ശരത് ലാൽ,കൃപേഷ് അനുസ്മരണയോഗം നടത്തി

ckmnews

ശരത് ലാൽ,കൃപേഷ് അനുസ്മരണയോഗം നടത്തി


എടപ്പാള്‍:കെ എസ് യു എടപ്പാൾ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ശരത് ലാൽ, കൃപേഷ് അനുസ്മരണയോഗം നടത്തി.നടുവട്ടത്ത് കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി ടി എം മനീഷ് ഉദ്ഘാടനം ചെയ്തു. തവനൂർ ബ്ലോക്ക്‌ സെക്രട്ടറി റിസ്വിൻ കോട്ടപ്പുറം അധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി  കണ്ണൻ നമ്പ്യാർ, ജില്ലാ സെക്രട്ടറി ആഗ്നേയ നന്ദൻ, കോൺഗ്രസ്‌ നേതാവ് മജീദ്, ജസീം മാഷ്, കെ എസ് യൂ എടപ്പാൾ മണ്ഡലം സെക്രട്ടറി നബീബ് തലമുണ്ട, അതുൽ,എന്നിവർ പ്രസംഗിച്ചു.