26 April 2024 Friday

ചേകനൂര്‍ മൗലവിയുടെ മകന്‍ അജ്മാനില്‍ കോവിഡ് ചികിത്സയില്‍ ഇരിക്കെ മരിച്ചു

ckmnews

ചേകനൂര്‍ മൗലവിയുടെ മകന്‍ അജ്മാനില്‍ കോവിഡ് ചികിത്സയില്‍  ഇരിക്കെ മരിച്ചു


മലപ്പുറം: കൊല്ലപ്പെട്ട പറവണ്ണ പുതിയലകത്ത് ചേകന്നൂര്‍ അബുല്‍ ഹസന്‍ മൗലവിയുടെ മകന്‍ കൊവിഡ് ബാധിച്ച് മരിച്ചു. തിരൂര്‍ പറവണ്ണ പുതിയലകത്ത് ആസിഫ് (42) ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് അജ്മാനിലെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയായിരുന്നു അന്ത്യം. മാതാവ്: സുബൈദ. ഭാര്യ: ലീന ഹമീദ് (താനൂര്‍, മൂലക്കല്‍). മക്കള്‍: അല്‍വിന, അമേന. സഹോദരങ്ങള്‍: പി കെ യാസര്‍, ഫഹദ്, പി കെ ഫിയാസ്