26 April 2024 Friday

കേരള മുസ്‌ലിം ജമാഅത്ത് കൊളളനൂര്‍ യൂണിറ്റിന് പുതിയ നേതൃത്വം

ckmnews



കുമരനെല്ലൂര്‍: കേരള മുസ്‌ലിം ജമാഅത്ത് കൊള്ളനൂര്‍ യൂനിറ്റ് വാര്‍ഷിക കൗണ്‍സില്‍ നടത്തി. വി. കെ. അബ്ദുല്ല മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ഹുസൈന്‍ ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് സോണ്‍ സെക്രട്ടറി അന്‍വര്‍ മിസ്ബാഹി കാശാമുക്ക് റിട്ടേണിംഗ് ഓഫീസറായി. പുതിയ ഭാരവാഹികള്‍ക്ക് സയ്യിദ് ഫാഇസ് അഹ്‌സനി തങ്ങള്‍ പതാക കൈമാറി. ശാഫി അദനി, എം. വി. ഹൈദ്രോസ് ഹാജി, പി. വി. അബ്ദുല്ല, റിയാസ് സി. പി., ശഫീഖ് സുഹ്‌രി സംബന്ധിച്ചു.ഭാരവാഹികള്‍: പ്രസിഡണ്ട്: വി. കെ. അബ്ദുല്ല മുസ്ലിയാര്‍. ജനറല്‍ സെക്രട്ടറി: എം വി ഹൈദ്രോസ് ഹാജി. ഫിനാന്‍സ് സെക്രട്ടറി: പി. വി. അബ്ദുല്ല. വൈസ് പ്രസിഡന്റ്: സയ്യിദ് ഹുസൈന്‍ ബാഫഖി തങ്ങള്‍, സൈതലവി മുസ്ലിയാര്‍. സെക്രട്ടറി: പി. മുബാറക്, പി. അബ്ദുല്‍ മജീദ്