26 April 2024 Friday

കെ എസ് ബിഎ പൊന്നാനി ബ്ലോക്ക് ജനറൽ ബോഡി വ്യാപാരഭവനിൽ ചേർന്നു

ckmnews



എടപ്പാൾ: കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷൻ അസോസിയേഷൻ പൊന്നാനി ബ്ലോക്ക് ജനറൽ ബോഡി  എടപ്പാൾ വ്യാപാരഭവനിൽ ചേർന്നു. യോഗം എടപ്പാൾ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി വി സുബൈദ ടീച്ചർ ഉദ്ഘാടനം ചെയ്തു.ഹംസു വി അധ്യക്ഷത വഹിച്ചു. കെ എസ് ബി എ ജില്ലാ പ്രസിഡണ്ട് റിയാസ് മഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി.വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കഴുകിൽ മജീദ്,എടപ്പാൾ വ്യാപാരി വ്യവസായി സമിതി സെക്രട്ടറി ഹമീദ്, കെ എസ് ബി എ ഭാരവാഹികളായതാഹിർ,കുഞ്ഞുമുഹമ്മദ്, റഫീഖ്,ഷാജി, മൻസൂർ,സുധീഷ്,സുജിത്ത്, സജീവ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ബിനാമി ഷോപ്പുകളും ഇതരസംസ്ഥാനക്കാരുടെ കടന്ന് കയറ്റവും പരമ്പര്യമായി തൊഴിലെടുത്ത് ജീവിക്കുന്ന ബാർബർ തൊഴിലാളികൾ തിരിച്ചടിയാകുന്നതായും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുകന്നതായും തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു