26 April 2024 Friday

ബ്ലഡ് ഡോണേഴ്സ് കേരള പെരിന്തൽമണ്ണ താലൂക്ക് കമ്മിറ്റിയും വി കെയർ സൗഹൃദകൂട്ടായ്മയും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

ckmnews

ബ്ലഡ് ഡോണേഴ്സ് കേരള പെരിന്തൽമണ്ണ താലൂക്ക് കമ്മിറ്റിയും വി കെയർ സൗഹൃദകൂട്ടായ്മയും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.


പെരിന്തൽമണ്ണ: ബ്ലഡ് ഡോണേഴ്സ് കേരള പെരിന്തൽമണ്ണ താലൂക്ക് കമ്മിറ്റിയും വി കെയർ സൗഹൃദകൂട്ടായ്മയും സംയുക്തമായി പെരിന്തൽമണ്ണ ഐ എം എ ബ്ലഡ്‌ ബാങ്കുമായി സഹകരിച്ച് പടപ്പറമ്പ്, പി. കെ. എച്ച്. എം എൽ പി 

സ്കൂളിൽ വച്ചു നടന്ന രക്തദാന ക്യാമ്പിൽ 

കൊളത്തൂർ എസ് ഐ റെജിമോൻ ജോസഫും, പൊന്മുള പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കടക്കാടൻ ഷൗക്കത്തും  രക്തം ദാനം ചെയ്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.  57 പേര് രെജിസ്റ്റർ ചെയ്യുകയും 52 രക്തം ജീവദാനമായി നൽകുകയും ചെയ്തു.ക്യാമ്പിന്റ ആദ്യാവസാനം വരെ   കോർഡിനേറ്റർമ്മാരായ അസ്‌ലം മണാർക്കാട്, വാസുദേവൻ പെരിന്തൽമണ്ണ, വിശ്വൻ മങ്കട, ബിപിൻ പൂക്കാട്ടിരി വി കെയർ ഭാരവാഹികളായ

നിഹാൽ ,സമദ് ,മൊയ്‌ദീൻ ,റിംഷാദ്,സിറാസ് ,റാഷിദ്‌ ,സാഹിർ ,സഹീർ, മുകേഷ്, അലി എന്നിവരുടെ സാന്നിധ്യം ക്യാമ്പിന് ഉണർവേകി.