09 May 2024 Thursday

ചങ്ങരംകുളം പോലീസ് സ്റ്റേഷനിലേക്ക് കോണ്‍ഗ്രസ്സ് മാര്‍ച്ച് ശനിയാഴ്ച നടക്കും

ckmnews

ചങ്ങരംകുളംവെളിയംകോട് ബ്ളോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിയുഖ്യത്തില്‍ ചങ്ങരംകുളം പോലീസ് സ്റ്റേഷനിലേക്ക് നടത്തുന്ന പ്രതിഷേധ മാര്‍ച്ച് ശനിയാഴ്ച നടക്കും.ഡിജിപി നടത്തിയ അഴിമതി അന്യേഷിക്കുക,ഡിജിപിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ പങ്ക് സിബിഐ അന്യേഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കോണ്‍ഗ്രസ്സ് സംസ്ഥാന വ്യാപകമായി നടത്തുന്നപ്രതിഷേധ സമരങ്ങളുടെ ഭാഗമായാണ് മാര്‍ച്ച്  7ന് ശനിയാഴ്ച കാലത്ത് 10 മണിക്ക് പ്രതിഷേധ റാലി സംഘടിപ്പിക്കുന്നത്.ചങ്ങരംകുളം ഹൈവേ ജംഗ്ഷനില്‍ നിന്ന് ആരംഭിക്കുന്ന പ്രതിഷേധ മാര്‍ച്ച് പിടി അജയ്മോഹന്‍ ഉദ്ഘാടനം ചെയ്യും,ടിപി മുഹമ്മദ്,സിദ്ധിക്ക് പന്താവൂര്‍,എഎം രോഹിത്,പി റംഷാദ് തുടങ്ങിയ നേതാക്കള്‍ നേതൃത്വം നല്‍കും