26 April 2024 Friday

പിൻ വാതിൽ നിയമനം:സമരക്കാർക്ക് ഐക്യധാർഢ്യം പ്രഖ്യാപിച്ച് എംഎസ്എഫ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

ckmnews


എടപ്പാൾ :സംസ്ഥാന സർക്കാരിന്റെ പിൻവാതിൽ നിയമനങ്ങൾക്കെതിരെ സമരം നടത്തിയ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ്‌ ഉൾപ്പെടെയുള്ള നേതാക്കളെയും സമരം നടത്തുന്ന ഉദ്യോഗാർഥികളെയും ഒരു കാരുണ്യവും കാണിക്കാതെ പിണറായിയുടെ പോലിസ് തല്ലി ചതച്ചതിൽ പ്രതിഷേധിച്ചും, സമരക്കാർക്ക് ഐക്യദാർഢ്യം പ്രക്യാപിച്ചും എം.എസ്.എഫ് വട്ടംകുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി.

പ്രതിഷേധ സംഘമം  മുസ്ലിം യൂത്ത് ലീഗ് തവനൂർ നിയോജക മണ്ഡലം ട്രഷറർ പത്തിൽ സിറാജ് ഉദ്ഘാടനം ചെയ്തു.

എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡന്റ് ഷാഹിദ് വാഫി അധ്യക്ഷത വഹിച്ചു.

യൂത്ത് ലീഗ് വട്ടംകുളം പഞ്ചായത്ത് ജനറൽ സെക്രട്ടറി ശുഹൈബ് പിവി കുറ്റിപ്പാല മുഖ്യപ്രഭാഷണം നടത്തി.

യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എംകെ മുജീബ്, ട്രഷറർ സജീർഎം എം, എം.എസ്.എഫ് പഞ്ചായത്ത് ജനറൽ സെക്രട്ടറി അജ്മൽ, ട്രഷറർ ടിപി  ആസിഫ്,ഇർഫാൻ കുറ്റിപ്പാല, ഉമ്മർ വട്ടംകുളം, ജുനൈദ് നടുവട്ടം,  സൽമാൻ പത്തിൽ,പിപി അജ്മൽ എന്നിവർ പ്രസംഗിച്ചു