27 April 2024 Saturday

പോലീസിനെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഒളിവില്‍ കഴിഞ്ഞ വെളിയംകോട് സ്വദേശി പിടിയില്‍

ckmnews

പോലീസിനെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഒളിവില്‍ കഴിഞ്ഞ വെളിയംകോട് സ്വദേശി പിടിയില്‍


പൊന്നാനി:പോലീസിനെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഒളിവില്‍ കഴിഞ്ഞ വെളിയംകോട് സ്വദേശിയെ പൊന്നാനി പോലീസ് പിടികൂടി.2012ല്‍ വെളിയംകോട് സെന്ററില്‍ അനധികൃതമായി വില്‍പനക്ക് വെച്ച പടക്കങ്ങള്‍ കസ്റ്റഡിയില്‍ എടുത്ത പൊന്നാനി പോലീസിനെ സംഘം ചേര്‍ന്ന് തടഞ്ഞ് വെച്ച് കയ്യേറ്റം ചെയ്യുകയും ജോലി തടസപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ ഒളിവില്‍ കഴിഞ്ഞുവന്ന വെളിയംകോട് കരിമ്പുല്ലു കിഴക്കെ അകായില്‍ ബാധുഷ(34)നെയാണ് പൊന്നാനി സിഐ മഞ്ജിത്ത് ലാലിന്റെ നിര്‍ദേശപ്രകാരം എസ്ഐ ദിനേഷ്കുമാര്‍,സിപിഒ മാരായ മഹേഷ്,സുധീഷ്,സീനിയര്‍ സിപിഒ ഷെമീര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.