26 April 2024 Friday

സമസ്ത പ്രവാസി സെൽ പൊന്നാനി മണ്ഡലം കൺവെൻഷനും കമ്മിറ്റി രൂപീകരവും ഫെബ്രുവരി 8ന്

ckmnews


പൊന്നാനി:പ്രവാസ ലോകത്തു സമസ്തക്കും അനുബന്ധ സംഘടനകൾക്കും താങ്ങും തണലും ആയി പ്രവർത്തിച്ചു  ഇപ്പോൾ പ്രവാസം അവസാനിപ്പിച്ചു നാട്ടിൽ സ്ഥിരമാക്കിയവർ സമസ്തയുടെ നിർദേശമനുസരിച്ച് സങ്കടനാ പ്രവർത്തനം വിപുലപ്പെടുത്തുന്നതിനും പ്രവാസികളായി ഇപ്പോൾ നാട്ടിലുള്ള എല്ലാവരെയും പ്രവർത്തനത്തിന്റെ ഭാഗവാക്കാക്കുക എന്ന ലക്ഷ്യത്തോടും കൂടി സംസ്ഥാനത്ത് സമസ്ത പ്രവാസി സെൽ എന്ന  സംഘടനക്ക് രൂപം നൽകിയിരിക്കുക യാണ് പ്രസ്തുത ഘടകത്തിന്റെ പ്രവർത്തനം പൊന്നാനി മണ്ഡലത്തിലും വ്യാപിപ്പിക്കുന്നതിന് വേണ്ടി എടപ്പാൾ ദാറുൽ ഹിദായ അംഗണത്തിൽ പ്രസ്ഥാന ബന്ധുക്കൾ യോഗം ചേർന്നു.കെവി മുഹമ്മദ് മൗലവിയുടെ അദ്ധ്യ ക്ഷതയിൽ പിവി മുഹമ്മദ്‌ മൗലവി ഉൽഘടനം ചെയ്തു.സമസ്ത പ്രവാസി സെൽ മലപ്പുറം ജില്ല സെക്രട്ടറി ഉമറുൽ ഫാറൂഖ് ഹുദവി പ്രവാസി സെല്ലിനെ പരിചയപ്പെടുത്തി ക്ലാസ്സെടുത്തു.മൂസ മൗലവി വളയംകുളം ആശംസകൾ അർപ്പിച്ചു.വിപുലമായ കൺവെൻഷൻ വിളിച്ചു ചേർക്കാൻ പിവി മുഹമ്മദ് കുട്ടി ഫൈസി കറുകത്തിരുത്തി ചെയർമാനും മുഹമ്മദ്‌ മുനീർ ഹുദവി ചിയ്യാനൂർ ജനറൽ കൺവീനറും,,വിപി  ഹസ്സൻ പുറങ്ങ് ട്രഷററുംമുഹമ്മദ് മൗലവി   വെളിയംകോട് ഇബ്രാഹിം മൂക്കുതല റാഫി പേരുമുക്ക് നൗഫൽ ഹുദവി ചങ്ങരംകുളം ഹസ്സൻ ബാവ ഹാജി പൊന്നാനി അബ്ദുൽ മജീദ് ആമയം കുഞ്ഞിമോൻ ഹാജി എരമംഗലം എംകെ മൂസ മൗലവി തെങ്ങിൽ എൻ മുഹമ്മദ് കുട്ടി കാഞ്ഞിരമുക്ക് എന്നിവർ അംഗങ്ങളുമായി ഒരു അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു ഈ കമ്മിറ്റി യുടെ നേതൃത്വത്തിൽ 8/2/2021  തിങ്കളാഴ്ച വൈകു 4 മണിക്ക്  എടപ്പാൾ ദാറുൽ ഹിദായഓടിട്ടോറിയത്തിൽ വെച്ച്  വിപുലമായ കൺവെൻഷൻ വിളിച്ചു ചേർക്കാനും പൊന്നാനി മണ്ഡലം കമ്മിറ്റി രൂപീകരിക്കാനും  തീരുമാനിച്ചു