26 April 2024 Friday

പൊന്നാനി താലൂക്ക് ഗവണ്‍മെന്റ് &ക്വാസി ഗവണ്‍മെന്റ് എംപ്ളോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി

ckmnews



പൊന്നാനി:സംസ്ഥാനത്തെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളെ സഹായിക്കുന്നതിന്റെ ഭാഗമായി പൊന്നാനി താലൂക്കിലെ അദ്ധ്യാപകരുടേയും ജീവനക്കാരുടേയും സഹകരണ സ്ഥാപനമായ പൊന്നാനി താലൂക്ക് ഗവൺമെന്റ് & ക്വാസി ഗവൺമെന്റ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 647800 രൂപ സംഭാവന ചെയ്തു. സൊസൈറ്റി വിഹിതം, ജീവനക്കാരുടെ വേതനം, ഭരണ സമിതി അംഗങ്ങളുടെ സിറ്റിംഗ് ഫീസ്, ഹോണറേറിയം എന്നിവ ഉൾപ്പെടുന്ന തുക സൊസൈറ്റി പ്രസിഡണ്ട് പി.രഘു സഹകരണ അസിസ്റ്റന്റ് റജിസ്ട്രാർ പി.ബഷീറിന് കൈമാറി. സൊസൈറ്റി സെക്രട്ടറി എം.ശ്രീദേവി, ഡയറക്ടർ ബോർഡ് മെമ്പർ സി.എ.അഷ്റഫ് ,ജീവനക്കാരായവി .പി .ബി ജീഷ്, കെ.പി.ശരത് എന്നിവർ പങ്കെടുത്തു.