26 April 2024 Friday

വിദ്യാഭ്യാസ വകുപ്പിന്റെ കുത്തഴിഞ്ഞ പ്രവർത്തനങ്ങൾക്ക് ഉത്തരവാദികൾ പ്രൊഫസറും ഡോക്ടറും: പി.കെ നവാസ്

ckmnews

വിദ്യാഭ്യാസ വകുപ്പിന്റെ കുത്തഴിഞ്ഞ പ്രവർത്തനങ്ങൾക്ക് ഉത്തരവാദികൾ പ്രൊഫസറും ഡോക്ടറും: പി.കെ നവാസ്


എടപ്പാൾ :വിദ്യാഭ്യാസ വകുപ്പിന്റെ കുത്തഴിഞ്ഞ പ്രവർത്തനങ്ങൾക്ക് ഉത്തരവാദികൾ പ്രൊഫസറും ഡോക്ടറുമാണെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ്‌  പി.കെ നവാസ്.കേരളത്തിലെ 44 കോളേജുകളിൽ സ്ഥിരമായി പ്രിൻസിപ്പൽ ഇല്ലാത്തതിൽ പ്രതിഷേധിച്ചു കൊണ്ട് എം എസ് എഫ്  കേരളത്തിലെ മുഴുവൻ സർക്കാർ കൊളേജുകൾക്ക് മുൻപിലും പ്രതിഷേധ വലയം തീർക്കുകയാണ് തവനൂർ ഗവണ്മെന്റ് 

കോളേജിന് മുൻപിൽ എം എസ് എഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ  വിദ്യാർത്ഥി വലയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ മണ്ഡലമായിട്ട് പോലും തവനൂർ ഗവണ്മെന്റ് കോളേജിന് പുതിയ കോഴ്സുകളോ , സ്വന്തം കെട്ടിടമോ ,പ്രധാന അധ്യാപകനോ ഇതുവരെ യാഥാർഥ്യമായിട്ടില്ലന്നത് വളരെ ഗൗരവത്തോടെ കാണുന്നവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എം.എസ്.എഫ് നിയോജക മണ്ഡലം പ്രസിഡന്റ് ഷഫീഖ് കൂട്ടായി അധ്യക്ഷത വഹിച്ചു 

എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അശ്ഹർ പെരുമുക്ക്,ജില്ലാ സെക്രട്ടറി  ഹസ്സൈനാർ നെല്ലിശ്ശേരി, എ വി നബീൽ, പത്തിൽ സിറാജ്,സാഹിർ മാണൂർ,ശിഹാബ് തങ്ങൾ,എ.എം സിറാജുദ്ധീൻ

റാഫി അയിങ്കലം,വി പി റഷീദ് ,മുത്തു അയിങ്കലം,മിർഷാദ് ഒതളൂർ,നൂറുദ്ധീൻ പുറത്തൂർ ,മുനീർ തൃപ്രങ്ങോട് ,ഷമീം അയിങ്കലം,ആഷിഖ് ,ഖയ്യൂം പുറത്തൂർ തുടങ്ങിയവർ സംസാരിച്ചു