27 April 2024 Saturday

കനത്ത ചൂടിലും വിശ്രമമില്ലാതെ ട്രോമകെയര്‍ പ്രവര്‍ത്തകര്‍

ckmnews


ചങ്ങരംകുളം:കനത്ത ചൂടിലും വിശ്രമമില്ലാതെ ജോലിയെടുത്ത് ട്രോമകെയര്‍ പ്രവര്‍ത്തകര്‍.കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായാണ് പോലീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ട്രോമകെയര്‍ പ്രവര്‍ത്തകര്‍ വിവിധ സ്ഥലങ്ങളില്‍ ട്രാഫിക്ക് നിയന്ത്രണ ജോലികള്‍ നിര്‍വഹിക്കുന്നത്.ലോക്ക് ഡൗണ്‍ ലംഘിച്ച് വാഹനങ്ങള്‍ കൂടുതലായി പുറത്തിറങ്ങുന്നത് പ്രവര്‍ത്തകരെ വലക്കുന്നുണ്ട്.പലപ്പോഴും കൃത്യ സമയത്ത് ഭക്ഷണം കഴിക്കാനോ വീട്ടിലെത്താനോ കഴിയാറില്ലെന്നും പൊതു പ്രവര്‍ത്തകരോ മറ്റു സന്നദ്ധ സംഘടനകളോ എത്തിച്ച് നല്‍കുന്ന വെള്ളവും ഭക്ഷണവും തന്നെയാണ് ആശ്രയമെന്നും ചങ്ങരംകുളത്ത് ട്രാഫിക്ക് ജോലിയില്‍ ഏര്‍പ്പെട്ട അജി കോലളമ്പ് പറയുന്നു.പ്രതിസന്ധി മറികടക്കാന്‍ പൊതു ജനങ്ങളുടെ സഹകരണമാണ് ആവശ്യമെന്നും യുവാക്കള്‍ നിസാര കാരണങ്ങള്‍ പറഞ്ഞ് പുറത്തിറങ്ങുന്നത് വര്‍ദ്ധിക്കുന്നതായും അജി പറഞ്ഞു.