09 May 2024 Thursday

ചങ്ങരംകുളം കാരുണ്യം പാലിയേറ്റീവ് കെയര്‍ മുതിര്‍ന്ന പൗരന്‍മാരുടെ സംഗമം സംഘടിപ്പിച്ചു

ckmnews

ചങ്ങരംകുളം: കാരുണ്യം പാലിയേറ്റീവ് കെയര്‍ മുതിര്‍ന്ന പൗരന്‍മാരുടെ സംഗമം സംഘടിപ്പിച്ചു.മക്കളില്ലാത്തത് കൊണ്ടൊ, മക്കൾ ജോലിയാവശ്യാർത്ഥം മററു പ്രദേശങ്ങളിലായതു മൂലമോ ഒറ്റക്ക് താമസിക്കുന്ന മുതിർന്ന പൗരന്മാർക്ക് ഒരു കൈത്താങ്ങാകാനുള്ള കാരുണ്യം പാലിയേറ്റീവ് ക്ലിനിക്കിന്റെ പദ്ധതിയുടെ ഭാഗമായി നടത്തിയ സംഗമം ചങ്ങരംകുളം സർക്കിൾ ഇൻസ്പെക്ടർ ബഷിർ ചിറക്കൽ ഉദ്ഘാടനം ചെയ്തു.കരുണ്യത്തിന് കീഴിലുള്ള ചിറക് വിദ്യാർത്ഥി കൂട്ടായ്മ നടത്തിയ ഫീൽഡ് സർവ്വേയിലൂടെ കണ്ടെത്തിയ ഒറ്റക്ക് താമസിക്കുന്ന മുതിർന്ന പൗരന്മാരെ നിശ്ചിത ഇടവേളകളിൽ വളണ്ടിയർമാർ സന്ദർശിക്കൽ ഇവരുടെ വീടുകൾക്ക് സമീപം പ്രത്യേകം ചുമതലപ്പെടുത്തിയ അയൽവാസികളുടെ ശ്രദ്ധ പോലിസ് വകുവിൽ നിന്നുള്ള അന്വേഷണം എന്നിവയാണ് പദ്ധതിയിൽ ഉൾപെടുത്തിയിരിക്കുന്നത്.മുതിർന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച നിയമത്തിൽ നിർദ്ദേശിക്കുന്ന ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.

കാരുണ്യം പാലിയേറ്റീവിൽ നടന്ന മുതിർന്ന പൗരന്മാരുടെ സംഗമത്തിൽ പ്രസിഡന്റ് പി.പി.എം.അഷറഫ് അദ്ധ്യക്ഷത വഹിച്ചു.ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുജിത സുനിൽ പി.കെ.അബ്ദുള്ളക്കുട്ടി പി.എ.അഹമ്മത് മാസ്റ്റർ വി.മുഹമ്മദുണ്ണി ഹാജി, എം.പി.ജി നമ്പ്യാർ എന്നിവർ പ്രസംഗിച്ചു.