27 April 2024 Saturday

അപൂർവ്വ രക്തമെത്തിച്ച് ബി ഡി കെയുടെ സലിം വളാഞ്ചേരി

ckmnews



എടപ്പാൾ: കോവിഡ് 19 മഹാമാരിയുടെ ആശങ്കയിലും അപൂർവ്വങ്ങളിൽ അപൂർവ്വ രക്തമെത്തിച്ച് ബി ഡി കെയുടെ സലിം വളാഞ്ചേരി

കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ആക്സിഡന്റ് കേസിൽ അഡ്മിറ്റായ തലശ്ശേരി സ്വദേശി പുരുഷോത്തമൻ എന്നയാൾക്ക് 4 യൂണിറ്റ് അപൂർവ്വ ഗ്രൂപ്പിൽപ്പെട്ട ബോംബെ  O+ve രക്തത്തിന്റെ ആവശ്യമറിഞ്ഞ് ഇന്നലെ രാത്രി ഉറക്കമിളച്ചും തന്റെ ഉറ്റമിത്രങ്ങളായവരെ വിളിക്കുകയും അതിരാവിലെ ആയപ്പോഴേക്കും എമർജൻസി ഹോസ്പിറ്റൽ റിക്വയർമെൻറ് അടക്കം സംഘടിപ്പിച്ച്  മുഹമ്മദ് ഫാറൂഖ് , സുബ്രഹ്മണ്യൻ , മുഹമ്മദ്‌ ഷബീബ് , അഭിലാഷ്  തുടങ്ങിയവരെ റഡിയാക്കി ,ഏതു സമയത്തും എത്ര ദൂരവും കാര്യമാക്കാതെ സലീമിന്റെ ഒരു വിളിക്കായി കാത്തിരിക്കുന്ന സൗഹൃദ ബന്ധങ്ങൾ  ഇവരാണ് ഈ മഹാമാരിയിലും ജീവൻ രക്ഷിക്കാനായിറങ്ങിയ ഹീറോകൾ.. മുൻപും തമിഴ്നാട്ടിലും തിരുവനന്തപുരത്തും അടക്കം രക്തദാനത്തിനായി ഓടി ചെന്നവരാണിവർ