27 April 2024 Saturday

കൽപ്പനതൻ അളകാപുരിയിൽ" പി ഭാസ്കരൻ സ്മരാണാജ്ഞലി

ckmnews

"കൽപ്പനതൻ അളകാപുരിയിൽ" പി ഭാസ്കരൻ സ്മരാണാജ്ഞലി


എടപ്പാൾ: വള്ളത്തോൾ വിദ്യാ പീഠത്തിന്റെ ആഭിമുഖ്യത്തിൽ പി ഭാസ്കരൻ മാസ്റ്റർക്കുള്ള  സ്മരണാജ്ഞലിയായി സംഘടിപ്പിക്കപ്പെട്ട

*"കൽപ്പനതൻ അളകാപുരിയിൽ"*

എന്ന പരിപാടിയിൽ ഗാനനിരൂപകനും സംഗീതജ്ഞനുമായ

ഇ. ജയകൃഷ്ണൻ, ഭാസ്കരൻ മാഷെ അനുസ്മരിക്കുകയും അദ്ദേഹത്തിന്റെ ഗാനങ്ങൾ ആലപിക്കുകയും ചെയ്തു.ഡോ ചാത്തനാത്ത് അച്യുതനുണ്ണി അദ്ധ്യക്ഷനായിരുന്ന 'പാട്ടുവിചാര'ത്തിൽ, സർവ്വശ്രീ വിജു നായരങ്ങാടി, നന്ദൻ, പി വി നാരായണൻ, ടി വി ശൂലപാണി, ഡോ എം കെ ബാബു, പ്രസീദ ജയകൃഷ്ണൻ , റഫീഖ് എടപ്പാൾ, ഹരിത, ഷാജി അനിരുദ്ധ്, സലാം, രാഗേഷ് തുടങ്ങിയവർ

പങ്കെടുത്തു.സുരേഷ് ചാലിശ്ശേരി, പ്രസാദ്, ബാബു എന്നിവരാണ് സംഗീതമൊരുക്കിയത്.