27 April 2024 Saturday

കുറ്റിപ്പാല സരസ്വതി വിലാസം സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പച്ചക്കറി കിറ്റ് വിതരണം നടത്തി

ckmnews



എടപ്പാൾ: കുറ്റിപ്പാല സരസ്വതി വിലാസം സ്കൂളിലെ മുഴുവൻ കുട്ടികൾക്കും സ്കൂൾ മാനേജ്മെൻ്റ് പച്ചക്കറി കിറ്റ് വിതരണം നടത്തി. മുഴുവൻ കുട്ടികളുടെയും വീടുകളിലേയ്ക്ക് പച്ചക്കറി കിറ്റുകൾ എത്തിച്ചു നൽകുകയായിരുന്നു. കോവിഡ് 19 ൻ്റെ സാഹചര്യം കണക്കിലാക്കി  സമീപ പ്രദേശത്തെ അർഹരായവരെ കണ്ടെത്തി അവരിലേയ്ക്കും സ്കൂളിൻ്റെ  പേരിൽ പച്ചക്കറി കിറ്റുകൾ എത്തിച്ചു നൽകി.സ്കൂൾ മാനേജർ രഞ്ജിത്ത് വട്ടംകുളം , പിടിഎ

 പ്രസിഡണ്ട് ബാബു, സമദ് മാസ്റ്റർ ,വാസു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കിറ്റുകൾ വീടുകളിൽ എത്തിച്ചത്.