26 April 2024 Friday

വില്ല്വമംഗലം സ്വാമിയാരുടെ ജൻമഭൂമി വീണ്ടെടുക്കണം-തപസ്യ

ckmnews



എടപ്പാൾ: ഭക്തകവിയും ശ്രീകൃഷ്ണ ഭക്തനുമായിരുന്ന വില്ല്വമംഗലം സ്വാമിയാരുടെ ഇല്ലാത്തറയും അനുബന്ധഭൂമിയും തവനൂർ കാർഷിക കോളേജ് കാമ്പസിനകത്ത് കാടുപിടിച്ചു കിടക്കുന്നതിൽ നിന്നും മോചനം നൽകി അദ്ദേഹത്തിന്റെ പേരിൽ അർഹിക്കുന്ന ഒരു സ്മാരകം പണിയേണ്ടത് അത്യാവശ്യമാണെന്ന് തപസ്യ കലാസാഹിത്യ വേദി എടപ്പാൾ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. വി.ടി.ബാലചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.ടി. ഭഗവൻദാസ് മാസ്റ്റർ സമ്മേളനം ഉദ്ഘാടനം ചെയ്തു. മണി എടപ്പാൾ മുഖ്യപ്രഭാഷണം നടത്തി. പാലക്കാട് മേഖല സെക്രട്ടറി ടി.വി. സദാനന്ദൻ , വേളൂർ മണികണ്ഠൻ,ആതാവിൽ സദാനന്ദൻ, ടി.പി വേലായുധൻ, കെ.വി.ഷമീർ എന്നിവർ പ്രസംഗിച്ചു.