26 April 2024 Friday

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനര്‍ നിര്‍മാണ പദ്ധതി തവനൂര്‍ മണ്ഡലത്തില്‍ പള്ളിപ്പടി - ആനപ്പടി റോഡ് മന്ത്രി കെ.ടി ജലീല്‍ നാടിന് സമര്‍പ്പിച്ചു

ckmnews

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനര്‍ നിര്‍മാണ പദ്ധതി തവനൂര്‍ മണ്ഡലത്തില്‍ പള്ളിപ്പടി - ആനപ്പടി

റോഡ് മന്ത്രി കെ.ടി ജലീല്‍ നാടിന് സമര്‍പ്പിച്ചു


എടപ്പാൾ: തവനൂര്‍ മണ്ഡലത്തില് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനര്‍ നിര്‍മാണ ഫണ്ടുപയോഗിച്ച് പണി പൂര്‍ത്തീകരിച്ച പള്ളിപ്പടി - ആനപ്പടി റോഡിന്റെ

ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ നിര്‍വഹിച്ചു.മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനര്‍ നിര്‍മാണ ഫണ്ടില്‍ നിന്നും 12 ലക്ഷം ഉപയോഗിച്ചാണ് പള്ളിപ്പടി - ആനപ്പടി റോഡിന്റെ പണി പൂര്‍ത്തീകരിച്ചത്.തൃപ്രങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് വി. ശാലിനി ചടങ്ങില്‍ അധ്യക്ഷയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഉഷ,തൃപ്രങ്ങോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ഫുഖാര്‍, വാര്‍ഡ് മെമ്പര്‍മാരായ രമ്യ സജിത്, അനിരുദ്ധന്‍ വി.പി എന്നിവര്‍ സന്നിഹിതരായിരുന്നു.