27 April 2024 Saturday

തവനൂരില്‍ സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു

ckmnews

തവനൂരില്‍ സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു


എടപ്പാൾ: തവനൂര്‍ പഞ്ചായത്തിലെ സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. തവനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി നസീറ ആദ്യ വില്‍പ്പന നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഫൈസല്‍ എടശ്ശേരി, തവനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു ടി.വി, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷീജ യു.എം, വാര്‍ഡ് മെമ്പര്‍ ഫിറോസ് എന്‍.വി

സപ്ലെക്കോ ചെയർമാൻ ആൻ്റ് എംഡി അലി അഷ്കർ പാഷ സ്വാഗതവും 

 ഡിപ്പോ മാനേജർ മനോജ് കുമാർ നന്ദിയും പറഞ്ഞു


 കൂടാതെ വിവിധ രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.