26 April 2024 Friday

കുറ്റിപ്പുറത്ത് പോലീസിനെ ആക്രമിച്ചു മണൽ ലോറി തട്ടിക്കൊണ്ടു പോയ സംഭവം പ്രധാന പ്രതികള്‍ പിടിയില്‍

ckmnews

കുറ്റിപ്പുറത്ത് പോലീസിനെ ആക്രമിച്ചു മണൽ ലോറി തട്ടിക്കൊണ്ടു പോയ സംഭവം


പ്രധാന പ്രതികള്‍ പിടിയില്‍


എടപ്പാള്‍:കുറ്റിപ്പുറത്ത് പോലീസിനെ ആക്രമിച്ചു മണൽ ലോറി തട്ടിക്കൊണ്ടു പോയ സംഘത്തിലെ രണ്ട് പേരെ അന്യേഷണസംഘം അറസ്റ്റ് ചെയ്തു.ഒന്നാം പ്രതി പേരശനൂർ  സ്വദേശി തേക്കഞ്ചേരി നൗഫൽ, രണ്ടാം പ്രതി ചെമ്പിക്കൽ സ്വദേശി പെട്ടികാട്ടിൽ അബ്ദുട്ടി എന്ന അബ്ദുറഹ്മാന്‍ എന്നിവരെയാണ് കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തത്.മൂന്നു മാസം മുൻമ്പ് കുറ്റിപ്പുറം സിഗ്നൽ ജംഗ്ഷനിലാണ് കേസിനാസ്പദമായ സംഭവം. പ്രതികൾ സംഘം ചേർന്നാണ് പോലീസിനെ അക്രമിച്ച് പോലീസ് കസ്റ്റഡിയിലുള്ള മണൽ ലോറി തട്ടി കൊണ്ട് പോയത്.മൂന്ന് നാല്  പ്രതികളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.ജാമ്യത്തിനായി ഒളിവിൽ പോയ മുഖ്യപ്രതികൾ ഹൈക്കോടതിയെ

മുൻകൂർ സമീപിച്ചുവെങ്കിലും അന്യേഷണ ഉദ്ധ്യോഗസ്ഥന്റെ മുൻമ്പിൽ ഹാജരാകാൻ കോടതി ഉത്തരവിടുകയായിരുന്നു .അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജറാക്കി റിമാന്റ്  ചെയ്തു.റിമാന്റിൽ ആയ മുഖ്യ പ്രതി നൗഫൽ 12ഓളം കേസുകളില്‍ പ്രതിയും റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളുമാണെന്ന് ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു.