26 April 2024 Friday

മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം നൽകി

ckmnews



കേരള തീരത്തു നിന്നും മാറി ലക്ഷദ്വീപ്- മാലിദ്വീപ് പ്രദേശങ്ങളിൽ മോശം കാലാവസ്ഥക്കും 45-55 കി മി. വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


പ്രത്യേക ജാഗ്രത നിർദ്ദേശം


12-01-2021  : കന്യാകുമാരി,ഗൾഫ് ഓഫ് മാന്നാർ പ്രദേശങ്ങളിൽ  മണിക്കൂറിൽ 45  മുതൽ 55  കി മി വരെ വേഗതയിൽ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.  


13-01-2021 : ലക്ഷദ്വീപ്, മാലിദ്വീപ് പ്രദേശങ്ങളിലുംകന്യാകുമാരി പ്രദേശത്തും മണിക്കൂറിൽ 4 മുതൽ 55  കി മി വരെ വേഗതയിൽ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.  


മേൽപ്പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിനായി പോകാൻ പാടുള്ളതല്ല.


പുറപ്പെടുവിച്ച സമയം: 01:00 PM , 12-01-2021