26 April 2024 Friday

തിരിച്ചെത്തുന്ന പ്രവാസി സമൂഹത്തിന് സൗകര്യങ്ങൾ ഒരുക്കം: പൊന്നാനി മണ്ഡലം മുസ്ലീം ലീഗ്

ckmnews


കോവിസ് 19 കൊറോണ എന്ന മഹാമാരിയിൽ പ്രവാസ ലോകത്ത് കഷ്ടതകൾ അനുഭവിക്കുന്ന സഹോദരരെ നാട്ടിലെത്തിക്കാൻ മുസ്ലീം ലീഗ് നേതാക്കളും, സർക്കാരുകളും നടത്തുന്ന ശ്രമങ്ങൾക്ക് പൊന്നാനി മണ്ഡലം മുസ്ലീം ലീഗ് ഭാരവാഹികളുടെ ഓണ് ലൈൻ യോഗം പിന്തുണ പ്രഖ്യാപിച്ചു.ഇത് സംബന്ധമായി ഹൈക്കോടതിയെ സമീപിച്ച ദുബൈ കെ എം സി സി യെ യോഗം അഭിനന്ദിച്ചു.


ഈ ശ്രമങ്ങളുടെ ഭാഗമായി പ്രവാസി സമൂഹം നാട്ടിലെത്തുമ്പോൾ പൊന്നാനി നിയോജക മണ്ഡലത്തിൽ അവർക്ക് വേണ്ട ക്വാറൈൻ്റയ്ൻ ഉൾപ്പെടെയുള്ള എല്ലാ വിധ സൗകര്യങ്ങളും, സഹായങ്ങളും ചെയ്തു തരാൻ ഒരുക്കമാണന്നും മണ്ഡലം കമ്മിറ്റി അറിയിച്ചു


പ്രസിഡണ്ട് അഹമ്മദ് ബാഫഖി തങ്ങൾ അദ്ധ്യക്ഷത വഹിച്ചു ജില്ലാ വൈസ് പ്രസിഡണ്ട് അശ്റഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു മണ്ഡലം ജനറൽ സെക്രട്ടറി ഷാനവാസ് വട്ടത്തൂർ ,ട്രഷറർ പി പി ഉമ്മർ, അഡ്വ: വി ഐ എം അശ്റഫ് ,വി വി ഹമീദ്, ഇ പി ഏനു, സി ഇബ്രാഹിം കുട്ടി മാസ്റ്റർ, ടി കെ അബ്ദുൾ റഷീദ്, വി പി ഹുസൈൻകോയ തങ്ങൾ, വി കെ എം ഷാഫി, എ വി അഹമ്മദ്, എം കെ അൻവർ, ഇ നൂറുദ്ദീൻ പ്രസംഗിച്ചു.