08 May 2024 Wednesday

പൊന്നാനി കുടിവെള്ള പദ്ധതി യുടെ വിതരണ ശൃംഖലക്ക്‌ 125 കോടിയുടെ കിഫ്‌ബി അംഗീകാരം

ckmnews

പൊന്നാനി കുടിവെള്ള പദ്ധതി യുടെ വിതരണ ശൃംഖലക്ക്‌ 125 കോടിയുടെ കിഫ്‌ബി അംഗീകാരം .

പൊന്നാനി കുടിവെള്ള പദ്ധതി യുടെ  ഒന്നാം ഘട്ടം 75 കോടി ചെലവിൽ പ്രവർത്തി അവസാന ഘട്ടത്തിലാണ് . ഫെബ്രുവരിയോടെ പ്ലാന്റ് കമ്മിഷൻ ചെയ്യാനാകും . ഇതോടെ ശുദ്ധീകരിച്ച കുടിവെള്ളം നിലവിലെ വിതരണ ശൃംഖലയിലൂടെ വിതരണം നടത്തും . 

നിലവിലെ വിതരണ ശൃംഖലയുടെ കപ്പാസിറ്റിയുടെ  പത്തിരട്ടിയിലധികം കണക്ഷനാണ് നിലവിലുള്ളത് . ഇത് മൂലം മതിയായ ശക്തിയിലും അളവിലും ജലവിതരണം നടത്താനാവുന്നില്ല . 

ഈ പ്രശ്നം പരിഹരിക്കുന്നതിനാണ് നിലവിലെ വിതരണ ശൃംഖല പൂർണ്ണമായും ഒഴിവാക്കി പുതിയ പൈപ്പ് ലൈൻ സിസ്റ്റം കൊണ്ടുവരുന്നത് . 

ഏതാണ്ട് 30 കൊല്ലത്തെ ജല വിതരണ ആവശ്യം മുന്നിൽ കണ്ടുകൊണ്ടുള്ള കപ്പാസിറ്റി യോട് കൂടിയ വിതരണ ശൃംഖലക്കാണ്‌ രണ്ടാം ഘട്ടത്തിൽ അനുമതി ലഭിച്ചിട്ടുള്ളത് . ഇതിലൂടെ പൊന്നാനി നഗരസഭ പ്രദേശം പൂർണ്ണമായും പുതിയ പൈപ്പ് ലൈൻ സിസ്റ്റത്തിന് കീഴിലാവും . 

അടുത്ത ഘട്ടത്തിൽ മണ്ഡലം പൂർണ്ണമായി വിതരണ ശൃംഖല പുതുക്കി സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും . അതിനുള്ള DPR തയ്യാറായി വരുന്നു .

കിഫ്‌ബി അംഗീകാരം ലഭിച്ചതോടെ അടിയന്തിരമായി ടെൻഡർ നടപടികൾ തുടങ്ങാൻ ബഹു സ്പീക്കർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി