27 April 2024 Saturday

ഇർഷാദ് വധം; മൂന്നാം ദിനവും തെളിവെടുപ്പ് നടത്തി* ബോധം കെടുത്താൻ ഉപയോഗിച്ചതെന്ന് കരുതുന്ന നെബുലൈസർ കണ്ടെടുത്തു

ckmnews

*ഇർഷാദ് വധം; മൂന്നാം ദിനവും തെളിവെടുപ്പ് നടത്തി* 


ബോധം കെടുത്താൻ ഉപയോഗിച്ചതെന്ന് കരുതുന്ന നെബുലൈസർ കണ്ടെടുത്തു



എടപ്പാൾ: ഇർഷാദ് വധം ഒന്നാം പ്രതി സുഭാഷുമായി മൂന്നാം ദിസവും പോലീസ്  തെളിവെടുപ്പ് നടത്തി. പ്രതി കുടുംബത്തോടൊപ്പം  താമസിച്ചിരുന്ന വട്ടംകുളത്തെ ക്വാർട്ടോഴ്സിൽ പരിശോധന നടത്തിയതിൽ കൊലയ്ക്ക് മുമ്പ് ബോധം കെടുത്താനുപയോഗിച്ചെന്ന് കരുതുന്ന നെബുലൈസർ കണ്ടടുത്തു. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു.വിരലടയാള വിദഗ്ധരുടെ പരിശോധനകൾക്ക് ശേഷമേ മറ്റ് വിവരങ്ങൾ അറിയു.ഡി വൈ എസ് പി സുരേഷ് ബാബു, സി ഐ ബഷീർ ചിറക്കൽ, എസ് ഐ ഹരിഹരസുനു തുടങ്ങിയ പോലീസ് സംഘമാണ് പ്രതിയുമായി തെളിവെടുപ്പ് നടത്തിയത്.