26 April 2024 Friday

പിടിച്ചെടുത്ത വാഹനങ്ങള്‍ തിങ്കളാഴ്ച മുതല്‍ വിട്ടുനല്‍കും; ശിക്ഷ പിഴ മാത്രമാക്കിയേക്കും

ckmnews

ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച്‌ നിരത്തിലിറങ്ങിയതിന് പിടിച്ചെടുത്ത വാഹനങ്ങള്‍ തിങ്കളാഴ്ച മുതല്‍ ഉടമകള്‍ക്ക് തിരികെ നല്‍കും. വാഹനം പിടിച്ചെടുക്കുന്നത് ഒഴിവാക്കി പിഴ മാത്രമീടാക്കുന്നതിനെ കുറിച്ച്‌ ഡി.ജി.പി ലോക്നാഥ് ബെഹറ നിയമോപദേശം തേടി. വിലക്ക് ലംഘിച്ചതിന് 27,300ലധികം വാഹനങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ പിടിച്ചെടുത്തത്.

പകര്‍ച്ചവ്യാധി നിയന്ത്റണ ഓര്‍ഡിനന്‍സും കേരള പൊലീസ് ആക്ടും പ്രകാരം പിടിച്ചെടുത്ത വാഹനങ്ങള്‍ കൂടിയതോടെയാണ് പിഴ ഈടാക്കി വാഹനം വിട്ടുനല്‍കുന്ന കാര്യം പൊലീസ് ആലോചിക്കുന്നത്. 10000 രൂപ വരെ പരമാവധി പിഴ ഈടാക്കാം. എന്നാല്‍, ഇതിന് ചില നിയമതടസങ്ങള്‍ പൊലീസിന് മുന്നിലുണ്ട്.