27 April 2024 Saturday

സൈക്കിളിലേറി നേപ്പാളിലേക്ക് വട്ടംകുളം സ്വദേശി അലിമോന് മെട്രോ ക്ളബ്ബ് യാത്രയയപ്പ് നല്‍കി

ckmnews



                                                                

വട്ടംകുളം :കേരള ടു നേപ്പാൾ  സൈക്കിൾ സവാരി നടത്തുന്ന ചേകനൂർ സ്വദേശി അലിമോന് ചേകനൂർ മെട്രോ ക്ലബ് യാത്രയയപ്പ് നൽകി.പുതുവത്സര ദിനത്തിൽ സാഹസിക യാത്ര പോകുന്ന അലിമോന് നാട്ടുകാരും സുഹൃത്തുക്കളും ക്ലബ് അംഗങ്ങളും ആശംസകൾ നേർന്നു. പരിപാടി പഞ്ചായത്ത് നിയുക്ത പ്രസിഡന്റ് കഴുങ്കിൽ മജീദ് ഉദ്‌ഘാടനം ചെയ്തു.എ വി നബീൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ ശ്രീജ പാറക്കൽ , ഹാജറ മുതുമുറ്റത്ത് എന്നിവർ മുഖ്യാതിഥികളായിരുന്നു. പട്ടത്ത് വളപ്പിൽ ലത്തീഫ് ഫാത്തിമ ദമ്പതികളുടെ മകനാണ് അലിമോൻ.പരിപാടിയിൽ പി കെ ഷാഫി,എം കെ സാദിഖ് ,മുഹ്‌സിൻ ,അസ്ഹബ് ,എം എം ഹസീബ്,ഷിഹാസ്,തുടങ്ങിയവർ സംസാരിച്ചു.