26 April 2024 Friday

പാവിട്ടപ്പുറം എൻ.സി.എസ്.സി ക്ലബ്ബ് പത്താം വാർഷിക ആഘോഷം സംഘടിപ്പിച്ചു

ckmnews




ചങ്ങരംകുളം :പാവിട്ടപ്പുറം എൻ.സി.എസ്.സി ക്ലബ്ബ് പത്താം വാർഷിക ആഘോഷം സംഘടിപ്പിച്ചു. കഴിഞ്ഞ പത്ത് വർഷമായി കലാ കായിക സാമൂഹ്യ രംഗത്തും ജീവ കാരുണ്യ പ്രവർത്തനങ്ങളിലും സജീവമായി പ്രവർത്തിക്കുന്ന പാവിട്ടപ്പുറം എൻ.സി.എസ്.സി ക്ലബ്ബ് പത്താം വാർഷിക ആഘോഷം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരൻ ആലങ്കോട് ലീലകൃഷ്ണൻ NCSC ഫേസ്ബുക്ക് പേജ് വഴി നിർവഹിച്ചു. പ്രളയ സമയങ്ങളിലും കോവിഡ് കാലത്തും എൻ.സി.എസ്.സി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. ആലങ്കോട് ഗ്രാമ പഞ്ചായത്ത് മെമ്പർ ഷരീഫ് എൻ.സി.എസ്.സി ക്ലബ്ബ് പ്രസിഡന്റ്‌ ഫഹീം, സെക്രട്ടറി ജിജീഷ് എന്നിവർക്ക് ഫ്ലാഗ് കൈമാറി ഘോഷയാത്രക്ക് തുടക്കം കുറിച്ചു. മുൻ ഇന്ത്യൻ ഫുട്ബോൾ താരം എൻ.പി പ്രദീപ്, സൺറൈസ് ഹൈദരാബാദ്, കൊച്ചി ടസ് കേർസ് എന്നീ ക്ലബ്ബുകളുടെ മുൻ താരം പ്രശാന്ത് പരമേശ്വരൻ, സന്തോഷ് ട്രോഫി കേരള ടീം ക്യാപ്റ്റൻ മിഥുൻ, സന്തോഷ്‌ ട്രോഫി തരാം ശ്രീരാഗ് അമ്പാടി, പ്രശസ്ത ഗായകൻ അക്ബർ ഖാൻ എന്നിവർ വീഡിയോ സന്ദേശം വഴി ആശംസകളറിയിച്ചു.നാട്ടിൽ സൗഹാർദ്ദ അന്തരീക്ഷം സൃഷ്ടിക്കാൻ എന്നും മുൻപന്തിയിലുള്ള  എൻ.സി.എസ്.സി ക്ലബ്ബിന് സമീപ പ്രദേശങ്ങളിലെ ക്ലബ്ബുകളായ ഷോട്ട് വാലി എപിജെ നഗർ , ബ്രദർസ് കോക്കൂർ , നവോദയ മാങ്കുളം , പന്താവൂർ, സാംസ്‌കാരിക വേദി എറവറാംകുന്ന്... തുടങ്ങിയ ക്ലബ്ബുകൾ വ്യത്യസതമായ രീതിയിൽ സ്നേഹ സന്ദേശം നേർന്നു. വൈകീട്ട് വർണ്ണ പകിട്ടാർന്ന  ഘോഷയാത്രയിൽ ക്ലബ്ബ്  മെമ്പർമാരും നാട്ടുകാരുമടക്കം നൂറുകണക്കിന് ആളുകൾ പങ്കെടുത്തു .