26 April 2024 Friday

കാലടിയിൽ ഡ്രോൺ നിരീക്ഷണം തുടങ്ങി. അനാവശ്യമായി പുറത്തിറങ്ങിയാൽ പിടിവീഴും

ckmnews


 

എടപ്പാൾ:കാലടി പഞ്ചായത്തിൽ  പൊന്നാനി പൊലീസിന്റെയും  കാലടി ആരോഗ്യ വകുപ്പിന്റെയും  നേതൃത്വത്തിൽ ആളുകൾ കൂട്ടം കൂടുന്നത് തടയാൻ ട്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണം തുടങ്ങി. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഡ്രോൺ നിരീക്ഷണത്തിലുടെ  സാമൂഹിക അകലം പാലിക്കാത്തവരെ കണ്ടെത്തുന്നത്. മാണൂർ കായൽ പരിസരം, തിരുത്തി പാടം, പോത്തന്നൂർ,  കാടഞ്ചേരി,  കാലടി എന്നിവിടങ്ങളിൽ ഡ്രോൺ നിരീക്ഷണം നടത്തി. പൊന്നാനി പൊലീസ് സ്റ്റേഷൻ അസിസ്റ്റന്റ് എസ് ഐ എം വി വാസുണ്ണി, സിവിൽ പൊലീസ് ഓഫീസർമാരായ എം വി അഷ്റഫ്, ടി കിഷോർ, കെ ഷിജിൻ, കാലടി പ്രാഥമികാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ടി ആൻഡ്രൂസ് , കെ സി മണിലാൽ, സതീഷ് അയ്യാപ്പിൽ, സനീഷ് മാങ്കുഴിയിൽ, കെ എ കവിത, സി പി താര എന്നിവർ നേതൃത്വം നൽകി. പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതർ പറഞ്ഞു.