26 April 2024 Friday

എടപ്പാളിൽ സി.വി സുബൈദ പ്രസിഡന്റും കെ.പ്രഭാകരൻ വൈസ് പ്രസിഡന്റു മാകും

ckmnews


എടപ്പാൾ:എൽ.ഡി.എഫിന് വ്യക്തമായ മേധാവിത്തമുള്ള എടപ്പാൾ ഗ്രാമ പഞ്ചായത്തിൽ സി.വി സുബൈദ പ്രസിഡന്റും കെ.പ്രഭാകരൻ വൈസ് പ്രസിഡന്റുമാകും.എടപ്പാൾ പഞ്ചായത്ത് പതിനാലാം വാർഡിൽ നിന്നും ജയിച്ച സി.വി സുബൈദ നിലവിൽ സ്ഥാനമൊഴിഞ്ഞ പഞ്ചായത്ത് ബോഡിൽ വൈസ് പ്രസിഡന്റായിരുന്നു.ഒന്നാം വാർഡിൽ നിന്ന് ജയിച്ച കെ. പ്രഭാകരൻ സി.പി.എം. എടപ്പാൾ ലോക്കൽ കമ്മറ്റി സെക്രട്ടറിയാണ്. പത്തൊൻപത് സീറ്റുള്ള എടപ്പാൾ പഞ്ചായത്തിൽ 12 സീറ്റുകൾ എൽഡിഎഫ് നേടിയപ്പോൾ യു.ഡി.എഫ് നാല് സീറ്റും ബി.ജെ.പി രണ്ട് സീറ്റും വെൽഫയർ പാർട്ടി ഒരു സീറ്റും നേടി.