26 April 2024 Friday

കാലടിയില്‍ മുസ്ലിംലീഗിലെ അസ്‌ലം തിരുത്തി പഞ്ചായത്ത് പ്രസിഡണ്ട് ആവും

ckmnews


 

എടപ്പാൾ :കാലടി ഗ്രാമ പഞ്ചായത്തിന്റെ നാലാമത്തെ പ്രസിഡന്റായി അസ്‌ലം തിരുത്തിയെ മുസ്ലിം ലീഗ് കാലടി പഞ്ചായത്ത്‌ കമ്മിറ്റി ഐക്യകണ്ഠേന തീരുമാനിച്ചു.12വാർഡിൽ നിന്നും വിജയിച്ച അസ്‌ലം നിലവിൽ പഞ്ചായത്ത്‌ മുസ്ലിം ലീഗ് ജോയിന്റ് സെക്രെട്ടരിയാണ് യോഗത്തിൽ കെ.പി അബൂബക്കർ ഹാജി അധ്യക്ഷനായി.നൗഫൽ.സി.തണ്ടിലം സ്വാഗതം പറഞ്ഞു. പി.കുഞ്ഞിപ്പ ഹാജി, എൻ.കെ.റഷീദ്, പി.ടി.എം.എ മജീദ്, മുഹമ്മദലി മാങ്ങാട്ടൂർ, എം.വി കുഞ്ഞാപ്പനു, സലീം നാരിപ്പറമ്പ്, ഹംസ മൗലവി, യൂനസ് പാറപ്പുറം, മുസ്തഫ കാലടി, ഹുസൈൻ നരിപ്പറമ്പ് സംസാരിച്ചു