26 April 2024 Friday

കോവിഡ് പ്രതിസന്ധിയിലും പച്ചക്കറി വിളവെടുപ്പ് നടത്തി ചങ്ങരംകുളം പോലീസ്

ckmnews

ചങ്ങരംകുളം:കോവിഡ് പ്രതിസന്ധിയിലും പച്ചക്കറി വിളവെടുപ്പ് നടത്തി ചങ്ങരംകുളം പോലീസ്.ചങ്ങരംകുളം സ്റ്റേഷന്‍ വളപ്പില്‍ കൃഷിയിറക്കിയ പച്ചക്കറിയുടെ വിളവെടുപ്പാണ് സിഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തില്‍ നടത്തിയത്.ലോക്ക് ഡൗണ്‍ പ്രതിസന്ധിയിലായ കുടുംബങ്ങള്‍ക്ക് ഇത്തരത്തില്‍ വീടുകളില്‍ സ്വന്തമായി കൃഷി തോട്ടങ്ങള്‍ ഒരുക്കി വീടുകള്‍ക്ക് ആവശ്യമായ പച്ചക്കറികള്‍ വിളവെടുക്കാമെന്നും വിഷരഹിതമായ പച്ചക്കറി വീടുകളില്‍ ഉദ്പാദിപ്പിക്കുന്നതോടെ കോവിഡ് കാലത്തെ മാനസിക പ്രതിസന്ധികള്‍ തരണം ചെയ്യാമെന്നും സിഐ പറഞ്ഞു.സ്റ്റേഷനിലെ ജോലിത്തിരക്കിനിടയിലെ ഇടവേളകളിലാണ് പോലീസ് സ്റ്റേഷന്‍ വളപ്പില്‍ പച്ചക്കറി കൃഷി നടത്തുന്നത്.സ്റ്റേഷന്‍ ആവശ്യങ്ങള്‍ക്കുള്ള അത്യാവശ്യത്തിനുള്ള പച്ചക്കറി തോട്ടത്തില്‍ നിന്ന് ലഭിക്കുന്നുണ്ടെന്നും സിഐ പറഞ്ഞു