26 April 2024 Friday

അപകടത്തിൽ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ സ്ഥാനാർത്ഥി മരിച്ചു

ckmnews


തിരൂര്‍:അപകടത്തിൽ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ സ്ഥാനാർത്ഥി മരിച്ചു.തിരൂർ പാറശ്ശേരി സ്വദേശി തൈവളപ്പിൽ സൈതലവി (ബാപ്പുട്ടി)യുടെ ഭാര്യയും, തിരൂർ, തലക്കാട് ഗ്രാമപഞ്ചായത്ത് വാർഡ് 15 ലെ സ്ഥാനാത്ഥിയുമായിരുന്ന സൈറാബാനുവാണ് ചികിത്സയില്‍ ഇരിക്കവെ മരിച്ചത്.കഴിഞ്ഞ വ്യാഴാഴ്ച ഉച്ചക്ക് 1:30 ഓടെ സഹോദരൻ്റെ മകനൊപ്പം ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് തിരൂർ ചമ്രവട്ടം റോഡിൽ പാറശേരിക്കും പുളിഞ്ചോടിനും ഇടയിൽ വെച്ച് കാറിൽ ഇടിക്കുകയായിരുന്നുറോഡിലേക്ക് തെറിച്ചുവീണ സൈറാബാനുവിന് തലക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ഇവരെ കോട്ടക്കൽ മിംസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തുടർന്ന് ചികിത്സയിൽ കഴിയവെ ഇന്ന്  മരണപ്പെടുകയായിരുന്നു.മക്കൾ: അഹ്മദ് ഖാൻ, മുഹമ്മദ് ബഷീർ, റുബീന.ഖബറടക്കം:നാളെ വടക്കേ അങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും