26 April 2024 Friday

പി. ആർ. ഹരികുമാറിന് പ്രസാർ ഭാരതി പുരസ്ക്കാരം

ckmnews

പി. ആർ. ഹരികുമാറിന് പ്രസാർ ഭാരതി പുരസ്ക്കാരം


എടപ്പാൾ: ദൂരദർശൻ മലപ്പുറം ജില്ലാ പ്രതിനിധി പി. ആർ. ഹരികുമാറിന് പ്രസാർ ഭാരതി പുരസ്ക്കാരം.ദൂരദർശൻ വാർത്താ വിഭാഗത്തിൽ ഉള്ളവർക്കായി ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ ഓഫ് ഇന്ത്യ  ദേശീയ തലത്തിൽ നൽകുന്ന അവാർഡ് ആണിത്. വിഷക്കൂണുകളിൽ  ചിത്രരചന നടത്തുന്ന കലാകാരനെ കുറിച്ച് നൽകിയ വാർത്തയ്ക്കാണ് ഹരികുമാറിന്  പുരസ്‌കാരം ലഭിച്ചത്. കേരള റിപ്പോർട്ടേഴ്‌സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ മലപ്പുറം ജില്ലാ പ്രസിഡന്റ്‌ കൂടിയാണ് എടപ്പാൾ സ്വദേശിയായ ഹരികുമാർ.