09 May 2024 Thursday

പൊന്നാനിയില്‍ ബൈക്ക് മോഷ്ടിച്ച് വിറ്റു:യുവാക്കള്‍ റിമാന്റില്‍

ckmnews

പൊന്നാനി:ബൈക്ക് മോഷണക്കേസിൽ 3 പേരെ പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു.പൊന്നാനി തൃക്കാവ് സ്വദേശി വെട്ടത്തിങ്കര വീട്ടിൽ വിനായക് വിക്രമൻ(19) പൊന്നാനി കടവനാട് വാരിയത്തുപടി സ്വദേശി നിഖിൽരാജ് (21)എന്നിവരും, പ്രായപൂർത്തിയാവത്ത മറ്റൊരാളെയുമാണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്.2019 ജൂണിൽ ചന്തപ്പടിയിലെ ഒരു വീട്ടിൽ നിന്നും ഒരുലക്ഷം രൂപ വിലയുള്ള ബജാജ് RC200 ബൈക്ക് മോഷ്ടിച്ച ശേഷം ഇവർ തൊടുപുഴയിലേക്ക് കടക്കുകയും പിന്നീട് തൊടുപുഴ സ്വദേശിക്ക് വിൽക്കുകയും ചെയ്തിരുന്നു.ഇയാൾ ബൈക്ക് മറിച്ചുവിൽക്കാൻ ശ്രമിക്കുന്നതിനിടെ സംശയം തോന്നിയ ഷോപ്പുടമ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബൈക്ക് മോഷ്ടിച്ച സംഘം പിടിയിലായത്.പൊന്നാനി എസ്ഐ ബേബിച്ചൻ ജോർജ്ജ് നേതൃത്വത്തില്‍ എഎസ്ഐ സുധീർ, സീനിയർ പോലീസ് ഓഫീസർ മനോജ്,സിപിഒ മാരായ രഘു, റീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.പിടിയിലായ പ്രതികളെ കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്തു