26 April 2024 Friday

ബുര്‍വി ചുഴലിക്കാറ്റ്:ഹാര്‍ബര്‍ പൂര്‍ണ്ണമായും വിജനമായി

ckmnews


പൊന്നാനി:ബോട്ടുകൾ തീരമണഞ്ഞു ഹാർബർ പൂർണമായും വിജനമായി ഹർത്താൽ പ്രതീതിയാണ് പൊന്നാനി ഹാർബറിൽ ന്യൂന - മർദം ശക്തി പ്രാപിക്കുമെന്നതി നാൽ തിങ്കളാഴ്ച അർധരാത്രി മുതൽ മത്സ്യബന്ധന യാനങ്ങൾ കടലിൽ പോവരുതെന്നും ബോ ട്ടുകൾ കരയ്ക്കടുപ്പിക്കണമെന്നുമുള്ള നിർദേശത്തെ തുടർന്നാണ് ബോട്ടുകൾ തീരമണിഞ്ഞത് .വേണ്ടത്ര മത്സ്യം കിട്ടാതെയും കിട്ടിയ മത്സ്യത്തിന് വില കിട്ടാ തെയും പ്രയാസപ്പെടുന്ന തീര ത്തിന് ഇത് കടുത്ത പ്രതിസന്ധി യായി .പരപ്പൻ മത്തിയും ചെറിയ അയലയും മാത്രമാണ് ലഭിക്കുന്നത് . നഷ്ടങ്ങൾ ഏറിവ രുന്നതിനാൽ പകുതിയിലധികം ബോട്ടുകളും നേരത്തെതന്നെ കരയിലാണ് . ഇന്ധന വില പോലും ഒത്തുകിട്ടാത്തതാണ് ഭൂരി ഭാഗം ബോട്ടുകളെയും പിറകോട്ടടിപ്പിക്കുന്നത് . കടൽക്ഷോഭവും കോവിഡും ന്യൂനമർദവും ദുരി തത്തിലാക്കുമ്പോൾ സംസ്ഥാന സർക്കാർ മാസംതോറും നൽകു ന്ന കിറ്റും അരിയും പെൻഷനുമാണ് തീരത്തിന്റെ ആശ്രയം .