09 May 2024 Thursday

സെഫീറിനും റൗഫലിനും മുസ്‌ലിം യൂത്ത് ലീഗ് ആലംകോട് പഞ്ചായത് കമ്മിറ്റി ആദരിച്ചു.

ckmnews

ചങ്ങരംകുളം :പൗരത്വ നിയമഭേദഗതികെതിരെ ചങ്ങരംകുളത് നിന്നും കോഴിക്കോട് കടപ്പുറം വരെ രണ്ട് ദിവസമായി 94കിലോമീറ്റെർ കാൽനടയായി സഞ്ചരിച്ചു മുസ്‌ലിംയൂത്ത്‌ ലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന അനിശ്ചിത കാല സമരമായ ഷാഹീൻ ബാഗ് സ്‌ക്വയറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിലൂടെ നാടിനും നാട്ടുകാർക്കും അഭിമാനമായി മാറിയ മുസ്‌ലിം യൂത്ത് ലീഗ് ആലംകോട് പഞ്ചായത്ത് സെക്രട്ട്രറി സഫീർ ചിയ്യാനൂരിനും വൈറ്റ് ഗാർഡ് അംഗം റൗഫൽ ചിയ്യാനൂരിനും മുസ്‌ലിം യൂത്ത് ലീഗ് ആലംകോട് പഞ്ചായത് കമ്മിറ്റിയുടെ ഉപഹാരം അഷ്‌റഫ് കോക്കൂർ ,ഷാനവാസ് വട്ടത്തുർ എന്നിവർ ഇരുവർക്കും നൽകി അനുമോദിച്ചു .

ഷബീർ മാങ്കുളം അധ്യക്ഷനായിരുന്നു.

ഷബീർ ബിയ്യം ,ck അഷ്‌റഫ് ,ജഫീർ പള്ളിക്കുന്ന് ,ബഷീർ പന്താവൂർ തുടങ്ങിയവർ പ്രസങ്ങിച്ചു.