26 April 2024 Friday

ഇടത് പക്ഷ പ്രവർത്തക കുടുംബ സംഗമം

ckmnews

ഇടത് പക്ഷ പ്രവർത്തക കുടുംബ സംഗമം


എടപ്പാള്‍:വട്ടംകുളം പഞ്ചായത്ത് പത്താം വാർഡ് (നടുവട്ടം) ഇടത് പക്ഷ പ്രവർത്തക കുടുംബ സംഗമം ഇ വി ഇബ്രാഹിമിൻ്റെ ഗൃഹാങ്കണത്തിൽ വെച്ച് ചേർന്നു.മന്ത്രി കെ ടി ജലീൽ ഉദ്ഘാടനം ചെയ്തു.സ്ഥാനാർത്ഥികളും നേതാക്കളും പങ്കെടുത്ത് സംസാരിച്ചു.

ഇടത് പക്ഷ സ്ഥാനാർത്ഥികളുടെ വിജയത്തിന് വേണ്ടി എല്ലാ പ്രവർത്തനവും നടത്തി വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുന്നതിന്ന് കുടുംബസംഗമം ആവേശപൂർവ്വം തീരുമാനമെടുത്തു.